Tuesday, October 11, 2011

കണ്ടംഭദ്ര


അസമയങ്ങള്‍ അവളുടേതാണ്, ആന്നേരമാരും ആ വഴി പോകാറുമില്ല.

ഒരു ദേശം മതിമറന്നുറങ്ങുന്ന നേരത്ത്‌ പുഴയുടെ ആഴങ്ങളില്‍ നിന്ന് അവളുണരും. അരയാടയും ചെമ്പട്ടും ചുറ്റി ചെറുമണികള്‍ കെട്ടിയ വാളും കയ്യിലേന്തി കാല്‍ചിലമ്പിന്റെ അരവങ്ങളില്‍ കാവിലേക്ക്‌. മഞ്ഞള്‍പൊടി മണം വിങ്ങിനില്‍ക്കുന്ന കാവില്‍ ആഞ്ഞുകത്തുന്ന ചൂട്ടിന്റെ വെളിച്ചത്തില്‍ കൊട്ടികയറിയ അസുരതാളത്തില്‍ സംഹാരരൂപിണിയായി അവള്‍ നിറഞ്ഞാടും. അതില്‍ അങ്ങകലെ ഒരില്ലം കത്തിയെരിഞ്ഞടങ്ങും.

....
ഇല്ലത്തമ്മയായിരുന്നു. സ്നേഹത്തില്‍ തൊട്ട് ഇല്ലം അശുദ്ധമായപ്പോള്‍ കാരണവന്മാര്‍ കെട്ടി പുഴയില്‍ താഴ്ത്തി. ഉയര്‍ത്തെഴുന്നേറ്റവള്‍ തെയ്യമായി,കണ്ടംഭദ്ര

Labels

Recent Posts

Blog Archive

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP