Wednesday, July 07, 2010

കുരുതി



നവമ്പറിലെ ആകെ മൂടികെട്ടിയ ഒരു തണുത്ത വൈകുന്നേരം. ശ്രീനഗറിലെ ഗലികളില്‍ അലഞ്ഞ ശേഷം ദാല്‍ തടാകക്കരയിലെ മുഗള്‍ ഗാര്‍ഡന് മുന്നിലെത്തി. ഗാര്‍ഡനില്‍ കയറിയില്ല. മലയടിവാരത്തിലൂടെ കുറേ നടന്നു.ശ്രീനഗറിലെ തദ്ദേശിയര്‍ പട്ടാളക്കാരാണെന്നും തോന്നും, അത്രയും തോക്കുധാരികളാണ്. റോഡിലും, തടാകത്തിലും, വീടിന് മുകളിലും ഒക്കെ. ഗലികളിലെ തൊട്ടുരുമ്മി നില്‍ക്കുന്ന വീടുകള്‍ക്ക്‌ പകരം വലിയ കവാടങ്ങളുള്ള വീടുകളാണ് മലയടിവാരത്തില്‍ മുഴുവന്‍. ആ മലകള്‍ക്കും അപ്പുറത്ത് എന്തായിരിക്കുമാവോ. വലിയൊരു താഴ്വരയായിരിക്കും, അതിന് നടുവിലായി വലിയൊരു തടാകമുണ്ടാകും. തടാകത്തിന്റെ മറുകരയില്‍ ഇടതൂര്‍ന്ന്‌ നില്‍ക്കുന്ന ചിനാര്‍ മരങ്ങളുടെ പ്രതിബിംബം തടാകത്തില്‍ കണ്ടു.

മഴ പെയ്താലോ തിരിച്ചു നടക്കാം എന്നു കരുതി ഒരിടത്തു നില്‍ക്കുമ്പോള്‍ വലിയ മതിലിന് നടുവിലെ ചെറിയ വാതില്‍ തുറന്ന്‌ ഓടിവന്ന് ഒരു കുട്ടി കാശ്മീരിയില്‍ എന്തോ ചോദിച്ചു. എന്താണാവോ ഈ കുട്ടി പറയുന്നത്‌ എന്ന് ആലോചിച്ച്‌ നില്‍ക്കുന്നതിനിടയില്‍ റോഡീന് എതിര്‍വശമുള്ള വീട്ടിന്റെ ടെറസില്‍ നിന്നും തോക്കുപിടിച്ച പട്ടാളക്കാരന്‍ ‘മദര്‍ ** , വോ തെരെക്കോ കശ്മീരി ലഗാ, ഹിന്ദി മേ ബോല്‍ സാലേ’എന്ന്‌ ദേഷ്യത്തില്‍ ഒച്ചയെടുത്തു. എന്നും കാണുന്നതും കേള്‍ക്കുന്നതും കൊണ്ടാകാം, പേടിച്ചു എന്നൊന്നും തോന്നിയില്ലെങ്കിലും ഒച്ചകുറച്ച് പതുക്കെ ഹിന്ദിയില്‍ ആ കുട്ടി ചോദിച്ചു, ‘ബയ്യാ ആപ്‌ മെഹന്ദിവാലാ ഹെ?’.

‘നെയിയെ ബേട്ടാ‍’ പറഞ്ഞ് തിരിച്ചു നടക്കുമ്പോള്‍ സങ്കടം തോന്നി.ഒന്നുമറിയാത്ത ഒരു കുട്ടിയോട്‌ ഇങ്ങനെയാണോ സംസാരിക്കേണ്ടത്?

ഇന്നേക്ക്‌ പതിനാലായി, ആ കുട്ടിയെ വീണ്ടും ഓര്‍മ്മ വന്നു.

19 comments:

sUniL 10:10 PM  

:(

ഹേമാംബിക 2:25 AM  

:(
ഇവിടെ വന്നതിനു ശേഷം കാശ്മീര്‍ മുഴുവന്‍ ഉള്ള ഒരു ഇന്ത്യന്‍ ഭുപടം ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല.

ലാലപ്പന്‍ 2:31 AM  

നല്ല ഫോട്ടോ

junaith 3:03 AM  

ശരിക്കും വിഷമം തോന്നുന്നു...

ഞാന്‍... 7:17 AM  

ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങള്‍ ആര്‍ക്കും പോകാനും കാണാനും പറ്റാതെ അവിടത്തെ ജനത മുഴുവന്‍ അരക്ഷിതാവസ്ഥയില്‍ ആയതിനു നമ്മുടെ ഭരണവര്‍ഗവും കാരണമാകുന്നില്ലേ, ഒരു പക്ഷെ തീവ്രവാദികളുടെ ചെയ്തികളേക്കാള്‍?? യഥാര്‍ഥമായ ഒരു ചിത്രം!! ആശംസകള്‍..

V Rakesh 8:19 AM  

Wonderful picture! Loved the expression!

punyalan.net 11:02 AM  

EXCELLENT

ഭ്രുഗോധരന്‍ 12:19 PM  

:'(

Sarin 12:19 PM  

:(

A.FAISAL 12:58 PM  

ഒരു ജനതയുടെ ദൈന്യത...!!

ഭൂതത്താന്‍ 2:41 AM  

;);)

suraj::സൂരജ് 10:53 AM  

!

ramachandran 10:58 AM  

reflective
:(

ജൂണ്‍ 11:07 AM  

ഈയിടെയാണ് 'the kite runner' എന്ന നോവല്‍ വായിച്ചത്... അത് കൊണ്ട് കൂടിയാകാം അവന്റെ മുഖം കൂടുതല്‍ വേദനിപ്പിക്കുന്നു...

Devadas VM | ദേവദാസ് വിഎം 12:45 PM  

കനച്ച കട്ടച്ചോരയുടെ മണമുള്ള കുരുതിയിടം :(

Pramod.KM 1:16 PM  

കുരുതിയില്‍ വാടുന്ന പൂവുകള്‍ :(

absolute_void(); 5:24 PM  

terrified

Prasanth Iranikulam 5:36 PM  

oh !!!

വരയും വരിയും : സിബു നൂറനാട് 9:03 PM  

എത്രയോ പിഞ്ചുകുഞ്ഞുങ്ങളെ അവര്‍ ജീവനോടെ കത്തിക്കുന്നു...അപ്പോള്‍ പിന്നെ ഇങ്ങനെ പെരുമാറുന്നതില്‍ അത്ഭുതപെടാനുണ്ടോ..?

ഫോട്ടോയെക്കുറിച്ച് നല്ലത് എന്ന് പറയുന്നതിനേക്കാള്‍..ഹൃദയസ്പര്‍ശി എന്ന് പറയുന്നതാവും ഉത്തമം.

Labels

Recent Posts

Blog Archive

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP