രാവിലെത്തെ മഴ
പണ്ട് സ്കൂളില്‍ പോകുമ്പോള്‍ ഇടവഴിയില്‍ വെച്ചെന്റെ കുട മറിച്ച് മഴ നനയിപ്പിച്ച കുറുമ്പുകാരിയായ അതേ മഴ.
ഗൂഗിള്‍ പേജില്‍
പണ്ട് സ്കൂളില്‍ പോകുമ്പോള്‍ ഇടവഴിയില്‍ വെച്ചെന്റെ കുട മറിച്ച് മഴ നനയിപ്പിച്ച കുറുമ്പുകാരിയായ അതേ മഴ.
ഗൂഗിള്‍ പേജില്‍
Posted by Thulasi Kakkat at 10:58 AM
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
7 comments:
ഇങ്ങനെയുള്ള ചിത്രങ്ങള്‍ വെച്ചാല്‍ എനിക്ക് പനി പിടിക്കും.
കാരണം, മഴ പെയ്യും. ഞാന്‍ ചിത്രം കണ്ട സന്തോഷത്തോടെ അത് നനയും. പിന്നെ പനിച്ചുവിറച്ച് ജനലില്‍ക്കൂടെ മഴ ആസ്വദിക്കും.
ഇവിടേം പെയ്യും മഴ. പക്ഷെ നാട്ടിലെ പോലെ ചെരുപ്പൂരിയെറിഞ്ഞ് കെട്ടിനിക്ക്ണ വെള്ളത്തില്‍ ഠപ്പോ പൊട്ടിക്കാന്‍ തോന്ന്ണാ മഴയല്ല, ഒരു മാതിരി പേടിച്ച് നിക്ക്ണ മഴ പോലെ, നമ്മടെ ഷൂവില്‍ ചളിതെറിപ്പിക്കാതെ പെയ്തെന്ന് വരുത്തി കടന്നു പോണ മഴ. മഴയും കടലും മൊഹ്ഹബ്ബത്തിലാണെന്ന് അറിയോ തുളസി?
uvpതുളസീ.. മഴ തുടങ്ങിയല്ലേ?
ഇനി ഗൃഹാതുരത്തിന്റെ നോവുകളുണര്‍ത്തുന്ന മഴചിത്രങ്ങള്‍ വരികയായി.
മികച്ച ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു..
ഇങ്ങനെയുള്ള മഴയുടെ ചിത്രങ്ങള്‍ കാണിച്ച് ഞങ്ങളെ വിവശരാക്കരുതെ, ചൂടുകൊണ്ട്, പൊരിഞ്ഞിളകുകയാണ് ഞങ്ങളിവിടെ. എങ്കിലും, ഈ ഓര്‍ക്കയിടെ കുളിരിനായി നന്ദി.
രേഷ്മേ, ഷവറിലെ വെള്ളം പോലെ ഇവിടത്തെ മഴ ഇല്ലെ?
രേഷ്‌മേ, മൊഹബ്ബത്തിന്റെ കാര്യം അറിഞ്ഞിരുന്നില്ല.ബേക്കല്‍ കോട്ടയിലിരുന്ന് ഒരുപാട് തവണ കണ്ടിട്ടുണ്ട് കടലിലും കരയിലും മഴ പെയ്യുന്നത്.പടിഞ്ഞാറേ കൊത്തളത്തിലിരുന്നാല്‍ കാണാം അങ്ങ് ദൂരെ കടലില്‍ തുടങ്ങി ജലനിരപ്പിലൂടെ പേയ്തോടി വരുന്ന മഴയെ.കടലില്‍ പെയ്യുന്ന മഴയെ കുറിച്ച് കേട്ടിട്ടുണ്ട്. പ്രണയ സല്ലാപങ്ങളിലേക്ക് കട്ടുറുമ്പായി കടന്നു ചെല്ലുന്നതുകൊണ്ടാകാം പാവം മുക്കുവനോട് കലിതുള്ളുന്നത് അല്ലേ?
സൂയേച്ചീ, ഇബ്രൂ, സ്വപ്നേ, യെല്‍ ജീ, നന്ദി.
Post a Comment